കോട്ടയം: പാലാ: കേരളാ വെറ്ററൻസ് മീറ്റ് പാലായിൽ ഊർജ്ജസ്വലമായി മുന്നേറുകയാണ്. 35 മുതൽ 85 വയസു വരെയുള്ളവരാണ് മീറ്റിൽ പങ്കെടുക്കുന്നത്.
പ്രായമായവരും ചെറുപ്പക്കാരെ പോലെ മുന്നേറുമ്പോൾ ആ ആവേശത്തിലേക്ക് 44 കാരനായ ടോബിൻ കെ അലക്സും എടുത്തു ചാടി. കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ടാണ് ടോബിൻ കെ അലക്സ്.സമ്മേളന നടത്തിപ്പിനായി അര ലക്ഷം രൂപായാണ് അദ്ദേഹം സംഘടിപ്പിച്ച് നൽകിയത്.
5000 മീറ്റർ നടത്ത മത്സരത്തിൽ അദ്ദേഹം പങ്കെടുക്കുകയും, മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.വെറ്ററൻ സ് മീറ്റിൻ്റെ ഉദ്ഘാടകനായിയെത്തിയ ജോസ് കെ മാണി എം.പിയോട് ടോബിൻ കെ അലക്സ് മൂന്നാം സ്ഥാനം നേടിയ കാര്യം ജോസു കട്ടി പൂവേലിയും ,ജിഷോ ചന്ദ്രൻ കുന്നേലും ജോസ് കെ മാണിയെ അറിയിച്ചപ്പോൾ പൂമാല അണിയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇലക്ഷനാവുമ്പോൾ ഓടിക്കോണം കേട്ടല്ലോ .
ടോബിൻ കെ അലക്സി നോടൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യയായ ടീച്ചറും വെറ്ററൻസ് മീറ്റിൽ പങ്കെടുക്കുന്നുണ്ട്.