വിപണിയിലെ ആരോഗ്യകരമായ മത്സരാന്തരീക്ഷത്തിൽ സൊമാറ്റോയും സ്വിഗിയും ക്രമക്കേട് കാട്ടിയെന്ന് അന്വേഷണ റിപ്പോർട്ട്. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ രേഖകളെ അടിസ്ഥാനമാക്കിയാണ് വാർത്ത പുറത്തുവന്നത്. പിന്നാലെ സൊമാറ്റോയുടെ ഓഹരി മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞു.
ചില റെസ്റ്റോറൻ്റുകളിൽ നിന്ന് കുറഞ്ഞ കമ്മീഷൻ ഇടാക്കുകയും മറ്റിടങ്ങളിൽ നിന്ന് ഉയന്ന കമ്മീഷൻ വാങ്ങുകയും ചെയ്തുവെന്നാണ് സൊമാറ്റോയ്ക്ക് എതിരെയ പരാതി. തങ്ങളുടെ പ്ലാറ്റ്ഫോമിൽ മാത്രം ലിസ്റ്റ് ചെയ്യുന്ന റെസ്റ്റോറൻ്റുകൾക്ക് സ്വിഗി കൂടുതൽ പ്രാധാന്യം നൽകുകയായിരുന്നു. വിപണിയിൽ ആരോഗ്യകരമായ മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കമ്പനികൾ കടുത്ത ചട്ടലംഘനം കാട്ടിയെന്ന് കമ്മീഷൻ വിമർശിക്കുന്നു.