ദോഹയിൽ ഇനി ഹമാസിന്റെ സാന്നിധ്യം അംഗീകരിക്കാനാവില്ലന്ന് ഖത്തറിനെ അറിയിച്ച് അമേരിക്ക. അതോടെ ഹമാസിനെതിരെ യൂഎസ് കടുത്ത നിക്കാതിരുങ്ങുന്നു എന്നാണ് മനസിലാകുന്നത്. സയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനും, ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയും സംബന്ധിച്ചുള്ള പുതിയ നിർദേശം അംഗീകരിക്കില്ലെന്ന് ഹമാസ് തീരുമാനത്തിനെതിരെ അമേരിക്ക ഇപ്പോൾ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് സംബന്ധിച്ച് പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെയാണ് . ആഴ്ചകൾക്ക് മുൻപും ഹമാസിന്റെ ഭാഗത്ത് നിന്ന് സമാന നീക്കമുണ്ടായതോടെയാണ് ഇനിയും ഖത്തറിൽ ഹമാസ് നേതാക്കളുടെ സാന്നിധ്യം അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക അറിയിച്ചത്. രാജ്യത്തുള്ള ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി ഓഫീസ് അടച്ചുപൂട്ടണമെന്നും, ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് അമേരിക്ക ഖത്തറിനെ അറിയിച്ചതെന്ന് മുതിർന്ന യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ വ്യക്തമാക്കി.