പാലക്കാട്: നീല ട്രോളി ബാഗ് ഉയര്‍ത്തിയുള്ള ഇടതുപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധത്തില്‍ മറുപടിയുമായി പ്രതിപക്ഷ യുവജനസംഘടനകള്‍. ‘കൊടകര കുഴല്‍പ്പണക്കേസ് മറക്കാന്‍ ബിജെപി, സിപിഐഎം, അവിശുദ്ധ കൂട്ടുക്കെട്ടിന്റെ ഭാഗമായി പാലക്കാട് കെപിഎം ഹോട്ടലില്‍ പൊലീസിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിനെതിരെ’യുള്ള പ്രതിഷേധമെന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പൂമ്പാവാ ആമ്പല്‍ ആമ്പല്‍ എന്ന പാട്ട് റഹീമിക്കയ്ക്ക് വേണ്ടി യുഡിവൈഎഫ് ഡെഡിക്കേറ്റ് ചെയ്യുന്നു. പാര്‍ട്ടി പറയുന്നത് സരിന്റെ നിലപാട് തങ്ങളുടെ നിലപാടല്ലെന്നാണ്. നീലപ്പെട്ടിയുടെ കഥ കേരളത്തില്‍ പെട്ടിപ്പോയി. റഹീമിക്ക എവിടെ ഇറങ്ങിയാലും ഇങ്ങനെയാണ്. കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് പിന്നില്‍ ഷാഫി പറമ്പിലാണെന്ന് റഹീമിക്ക പറഞ്ഞു. എന്നാല്‍ സ്ക്രീന്‍ ഷോട്ട് കൊടുത്തത് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്റാണെന്ന് തെളിഞ്ഞു’, അബിന്‍ വര്‍ക്കി പറഞ്ഞു.