Kerala

അങ്കമാലി അർബൻ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

കൊച്ചി: അങ്കമാലി അർബൻ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസാണ് ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗങ്ങള്‍ ആയിരുന്ന ടി .പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെ അറസ്റ്റ് ചെയ്തത്. എന്നാൽ മുൻ ഭരണസമിതിയിലെ ചില അംഗങ്ങള്‍ ഇപ്പോഴും ഒളിവിലാണ്.

കൂടുതല്‍ അറസ്റ്റ് ഉടൻ ഉണ്ടാകും എന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. വായ്പ തട്ടിപ്പും ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിന് തുടർന്ന് സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടുകൊണ്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു കൊണ്ടും എറണാകുളം ജില്ലാ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ജനറല്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top