കൊച്ചി :എച്ച്.എം.എസ് നിലപാടിന് അംഗീകാരം: KSRTCക്ക് വന്‍തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്;140 കിലോമീറ്റര്‍ കടന്നും സ്വകാര്യ ബസ്സുകള്‍ക്ക് ഓടാം: കോടതി വിധി സ്വാഗതം ചെയ്ത് കേരള മോട്ടോർ ( പ്രൈവറ്റ് ബസ് )& എഞ്ചിനീയറിംങ്ങ് ലേബർ സെന്റർ ( എച്ച്.എം എസ് ) യൂണിയൻ
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് എച്ച്.എം.എസ് ട്രേഡ് യൂണിയൻ നേതൃത്വത്തിലുള്ള കേരള മോട്ടോർ ( പ്രൈവറ്റ് ബസ് )& എഞ്ചിനീയറിംങ്ങ് ലേബർ സെന്റർ ( എച്ച്.എം എസ് ) യൂണിയൻ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയും ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രനും സംയുക്‌ത പത്രക്കുറിപ്പിൽ അറിയിച്ചു .ഹൈക്കോടതിയുടെ നിര്‍ണായ വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തിൽ മാത്രം പെര്‍മിറ്റ് നൽകിയാൽ മതിയെന്ന മോട്ടോര്‍ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.
140 കിലോമീറ്ററലധികം ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കാത്ത നടപടിക്കെതിരെ എച്ച്.എം. എസ് ആദ്യം തന്നെ പരസ്യമായി എതിർപ്പുമായി രംഗത്ത് വന്നിരുന്നു. പ്രമുഖ മാധ്യമങ്ങൾ എച്ച്.എം.എസ് പ്രതിക്ഷേധം മുഖ്യ വാർത്തയുമാക്കിയിരുന്നു. എച്ച്.എം.എസ്. ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളുടെ പ്രതിക്ഷേധവും പ്രൈവറ്റ് ബസ് ഉടമാ സംഘടനകളുടെ പ്രതിക്ഷേധവും ഹര്‍ജിയിലുമാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. മോട്ടോര്‍ വാഹന വകുപ്പിലെ ഈ സ്കീം നിയമപരമല്ലെന്നാണ് ഹര്‍ജിയിൽ സ്വകാര്യ ബസ് ഉടമകളും തൊഴിലാളി പ്രതിനിധികളും വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതി ഉത്തരവോടെ കൂടുതൽ ജില്ലകളിലേക്ക് 140 കിലോമീറ്ററിലധികം ദൂരത്തിൽ പെര്‍മിറ്റ് സ്വന്തമാക്കി സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാകും. വ്യവസ്ഥ റദ്ദാക്കിയത് കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളുടെ ഉള്‍പ്പെടെ ബാധിക്കും. അതേസമയം, ദീര്‍ഘദൂര റൂട്ടുകളിൽ പെര്‍മിറ്റ് അനുവദിക്കണമെന്ന ദീര്‍ഘനാളായുള്ള സ്വകാര്യ ബസുടമകളുടെ ആവശ്യത്തിനാണിപ്പോള്‍ ഹൈക്കോടതി ഉത്തരവിലൂടെ അംഗീകരിക്കപ്പെടുന്നത്. എറണാകുളം – കുമളി, കോഴിക്കോട് വയനാട്, പെർമിറ്റുകൾ സ്വകാര്യ ബസ്സുകൾക്ക് ഗുണകരമാകുമെന്നും തൊഴിൽ നഷ്ടപ്പെട്ട കോഴിക്കോട്,ഇടുക്കി, പത്തനംതിട്ട , ഉൾപ്പെടുന്ന ഹൈറേഞ്ച് മേഖലകളിലെ നിരവധി ദീർഘ ദൂര ബസ്റ്റുകളിലെ തൊഴിലാളികൾക്ക് കോടതി വിധിയിലൂടെ തൊഴിൽ തിരിച്ച് ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
ഒന്നര വര്ഷം മുമ്പ് ഈ കോടതി വിധിക്ക് ആധാരമായ വാർത്ത എച്ച് എം എസ് നേതാക്കൾ ലഭ്യമാക്കിയ വാർത്ത കോട്ടയം മീഡിയയിൽ പ്രസിദ്ധീകരിച്ചിരുന്നു.