ഛത് ഗാനങ്ങൾക്ക് പേരുകേട്ട പത്മഭൂഷൺ ജേതാവ് ശാരദ സിൻഹ അന്തരിച്ചു. 72 കാരിയായ ശാരദ സിൻഹ 2018 മുതൽ മൾട്ടിപ്പിൾ മൈലോമ എന്ന പേരിലറിയപ്പെടുന്ന ഒരു തരം ബ്ലഡ് ക്യാൻസറിനോട് പോരാടുകയായിരുന്നു.
ഗായികയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന മകൻ അൻഷുമാൻ സിൻഹ ഇൻസ്റ്റഗ്രാമിൽ ഗായികയുടെ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ‘ബീഹാർ കോകില’ എന്നറിയപ്പെടുന്ന ശാരദ സിൻഹ, ഭോജ്പുരി, മൈഥിലി, മഗാഹി സംഗീതം എന്നിവയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ അമൂല്യമാണ്.