കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്.
നവീന്‍ ബാബുവിന്റെ മരണം ദുഖകരമാണ് എന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ കണ്ണൂര്‍ കലക്ടർക്കെതിരെ അനാവശ്യ വ്യക്തിഹത്യ നടക്കുന്നുവെന്നും അസോസിയേഷന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നു.