അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ പ്രകാരം ഇന്റ്യാന, കെന്റക്കി, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ആണ് ലീഡ് ചെയ്യുന്നു.
11 ഇലക്ടറൽ വോട്ടുകളുള്ള ഇന്റ്യാനയിൽ ആറ് ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ട്രംപിന് 63.1 ശതമാനം വോട്ടുകളും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് 35.8 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. 2020ൽ ട്രംപിന് ഇവിടെ നിന്ന് 57 ശതമാനം വോട്ടുകളും, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്ന ജോ ബൈഡന് 41 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. കെന്റക്കിയിൽ എട്ട് ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഉള്ളത്. ഇവിടെ 3 ശതമാനം വോട്ടുകളാണ് എണ്ണിയത്. ട്രംപിന് 66.8 ശതമാനം വോട്ടുകളും കമലാ ഹാരിസിന് 32.1 ശതമാനം വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. 2020ൽ ട്രംപിന് അനുകൂലമായി നിന്ന സംസ്ഥാനമാണിത്. അന്ന് 62.1 ശതമാനം വോട്ട് ട്രംപിനും, 36.2 ശതമാനം വോട്ട് ജോ ബൈഡനുമാണ് ലഭിച്ചത്.