Kerala

വേര് തീനി പുഴുവിന്റെ ആക്രമണം കടനാട് കർഷകന്റെ കുലച്ച വാഴകൾ നശിച്ചു;ലക്ഷം രൂപായുടെ നഷ്ട്ടം

പാലാ :കൃഷി ലാഭകരമല്ലായെന്ന പതിവ് പല്ലവിയെ വെല്ലുവിളിച്ച് വാഴ കൃഷി നടത്തിയ കര്ഷകന് വമ്പൻ തിരിച്ചടി.തന്റെ കുലച്ച 120 ഓളം വാഴകളാണ് പെടന്ന്  വീണത് .കടനാട്‌  പഞ്ചായത്തിലെ പിഴക് 14-ാം വാർഡിൽ അമ്പലത്തിങ്കൽ ഫ്രാൻസീസ് (ബാബു) എന്നയാളുടെ കുലച്ച് മൂപ്പെത്താറായ 120 ലധികം ഏത്തവാഴകൾ രോഗം ബാധിച്ച് നശിച്ചു.

ഇദ്ദേഹം പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി ചെയ്തിരുന്നത് ‘ഏകദേശം 1 ലക്ഷം രൂപയുടെ മുകളിൽ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.വേര് തീനി പുഴുവിന്റെ ആക്രമണം മൂലമാണ് കുലച്ച വാഴകൾ ഇങ്ങനെ പെടന്നു വീഴുന്നതിന്ന് വിദഗ്ദ്ധർ പറയുന്നു.  ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കർഷക സംഘം കടനാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top