പാലാ :ആയിരക്കണക്കിന് ഭക്ത ജനങ്ങൾ എത്തിച്ചേരുന്ന ഭരണങ്ങാനത്ത് വാഹന ഗതാഗതം അടിമുടി പരിഷ്ക്കരിക്കണമെന്ന് കേരളാ കോൺഗ്രസ് (ബി)ആവശ്യപ്പെട്ടു .ഭരണങ്ങാനം ടൗണിൽ അശാസ്ത്രീയമായി സീബ്രാ ലൈനിൽ ബസുകളിൽ ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് വൻ അപകടങ്ങൾക്കു നിദാനമാകുമെന്നും ;ബസ് സ്റ്റോപ്പ് അവിടെ നിന്നും മാറ്റണമെന്ന് കേരള കോൺഗ്രസ് ബി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ ,ജില്ലാ ജന സെക്രട്ടറി മനോജ് പുളിക്കൽ ,ജില്ലാ സെക്രട്ടറി മനോജ് കെ കെ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു ,ശ്രീകുമാർ എന്നിവർ പങ്കെടുത്തു.ഇത് സംബന്ധിച്ച് ആർ ടി ഒ യ്ക്കും ഗതാഗത മന്ത്രിക്കും ഉടനെ ർതന്നെ പരാതി നൽകുന്നതാണെന്നും കേരളാ കോൺഗ്രസ്(ബി) നേതാക്കൾ അറിയിച്ചു .