Kottayam

റബ്ബർ വിലയിടിവ് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം: കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറി സോണി മൈക്കിൾ തെക്കേൽ


പാലാ:സ്വാഭാവിക റബറിൻ്റെയും,റബർ ഉത്പന്നങ്ങളുടെയും ക്രമാതീതമായ വിലയിടിവ് തടയുവാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറി സോണി മൈക്കൾ തെക്കേൽ ആവശ്യപ്പെട്ടു .

കഴിഞ്ഞ ജൂൺ മാസം ഇരുന്നുറ്റിയൻമ്പത് രൂപവരെ വില ഉയർന്ന റബർവില ഇപ്പോൾ നൂറ്റിയൻപത് രൂപയിലേക് താഴുകയും റബർ പാൽ വില നൂറ്റിയൻപത് രൂപയായി കുറയുകയും ചെയ്തിട്ടും റബർ ബോർഡോ കേന്ദ്ര – സംസ്ഥാന സർക്കാരുകളോ  യാതൊരു നടപടികളും സ്വീകരിക്കാതിരിക്കുന്നത്  മൂലം റബർ കർഷകർ അശങ്കയിലാണ് .

കഴിഞ്ഞ ഒരു മാസമായി ടയർ വ്യവസായികൾ റബർ ഷീറ്റ് വാങ്ങാതെ വിപണിയിൽ നിന്നും മാറിനിൽക്കുകയാണ് .ഈ ഒളിച്ചുകളി തുടരുവാൻ അനുവദിക്കരുത് . ഈ ഒളിച്ചുകളി മൂലം റബർ വ്യാപാരികളും, കർഷകരും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് .
റബർ വാങ്ങുവാൻ ആളില്ലാതെ വരുന്നത് നാട്ടിലെ സാമൂഹ്യ – സാമ്പത്തിക അവസ്ഥയെ പ്രതികൂലമായി ബാധിക്കും.വിദേശ വിപണിയിൽ ഇപ്പോഴും ഇരുന്നൂറ്റീയിരുപത് രൂപക്ക് മേൽ വില നിൽക്കുമ്പോൾ ടയർ വ്യവസായികൾ റബർ കർഷകർക്ക് നേരെ കൊഞ്ഞനം  കുത്തുകയാണ് .


അനിയന്ത്രിതമായ റബർ ഇറക്കുമതി അടിയന്തിരമായി നിരോധിക്കണമെന്നും അല്ലാത്തപക്ഷം റബർ കർഷകരെ സഹായിക്കുവാൻ എന്നപേരിൽ പ്രവർത്തിക്കുന്ന റബർ ബോർഡ് എന്ന വെള്ളാനയെ പിരിച്ചു വിടുന്നതാണ് നല്ലതെന്നും റബറിനെ കർഷികികോത്പന്നമായി പ്രഖ്യാപ്പിക്കണമെന്നും സോണി മൈക്കിൾ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top