കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നടന്‍ മമ്മൂട്ടി. ഈ കലാകായിക മേളയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രിയപ്പട്ട തക്കുടുകളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്. തീര്‍ത്തും വികാരധീനനായി പോകുന്ന ഒരുകാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഒരാള്‍ക്ക് മാത്രമേ വിജയിക്കാന്‍ സാധിക്കുവെങ്കിലും കൂടെ മത്സരിക്കാന്‍ ഒരാള്‍ ഉണ്ട് എങ്കിലേ വിജയിക്കാന്‍ ആകൂ. ഒറ്റയ്ക്ക് ഒരാള്‍ ഒരു മത്സരങ്ങളിലും ജയിക്കുന്നില്ല. മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഒരു ശത്രുത മനോഭാവവും പാടില്ല. വിദ്യാഭ്യാസം കൊണ്ട് നേടുന്നത് ഒരു സംസ്‌കാരമാണ് മമ്മൂട്ടി പറഞ്ഞു.
‘സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എന്റെ കുട്ടിക്കാലം ഓര്‍ക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കഥ പറയുമ്പോളിലെ അശോക് രാജിനെപ്പോലെ എന്റെ കുട്ടിക്കാലം ഓര്‍ക്കുന്നു. എനിക്ക് കുട്ടിക്കാലത്ത് സ്‌പോര്‍ട്‌സിനോട് താത്പര്യമില്ലായിരുന്നു. ഞാന്‍ മടിയനായിരുന്നു. ഓടാനും ചാടാനുമൊന്നും എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഞാനന്ന് നാടകം കളിക്കാനും മോണോ അക്ട് കളിക്കാനുമൊക്കെ നടന്നതാണ്. പക്ഷെ ഇത് കാണുമ്പോള്‍ ഇങ്ങെയൊക്കെ ആകാമെന്ന് ഞാനും ആഗ്രഹിക്കുന്നു