പാലക്കാട്: പാലക്കാട് താന്‍ വളര്‍ന്നുവരുന്നതില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന സെക്രട്ടറിയുമായ സി കൃഷ്ണകുമാറിന് തന്നോട് അസൂയയാണെന്ന് പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യര്‍. തന്നെ ഒതുക്കാനും ഇല്ലാതാക്കാനും ബോധപൂര്‍വം ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വീരാരാധന ആഗ്രഹിക്കുന്ന ആളല്ല. പ്രത്യേക താല്പര്യങ്ങളോ ആഗ്രഹങ്ങളോ ഇല്ല. നിലവില്‍ താന്‍ ബിജെപിയുടെ ഭാഗമാണ്. വ്യക്തിപരമായി ആരെയും വേദനിപ്പിച്ചിട്ടില്ല. തനിക്ക് പാര്‍ട്ടിയില്‍ ഗോഡ്ഫാദര് ഉണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു