ജോജു ജോർജ് സംവിധാനം ചെയ്ത പണി സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ നടന് പിന്തുണയുമായി അഖില്‍ മാരാര്‍ രംഗത്ത്. നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ല മറിച്ച് പണി കൊടുക്കണം എന്നതാടയിരുന്നു ആദർശിന്റെ ലക്ഷ്യമെന്നാണ് അഖിൽ പറയുന്നത്.
അറിഞ്ഞുകൊണ്ടുള്ള, കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജു. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും, കഴിഞ്ഞ 3 മാസമായി ജോജുവുമായി യാതൊരു തരത്തിലുള്ള ബന്ധവും തനിക്കില്ലെന്നും അഖില്‍ പറയുന്നു