പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കണമെന്ന് കെ മുരളീധരന്‍ ആഗ്രഹിക്കില്ലെന്ന് പത്മജാ വേണുഗോപാല്‍. അമ്മയെ അപമാനിച്ച് സംസാരിച്ചയാളെ വിജയിപ്പിക്കാന്‍ സഹോദരന്‍ ഒരിക്കലും പ്രവര്‍ത്തിക്കില്ല. അമ്മയെ അത്രയും ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം നിലയില്‍ പാലക്കാട് പ്രചരണത്തിന് പോകില്ല. കോണ്‍ഗ്രസ് നിര്‍ബന്ധിച്ചാല്‍ മാത്രം അദ്ദേഹത്തിന് പലതും ചെയ്യേണ്ടിവരും എന്നും പത്മജ പറഞ്ഞു.
‘മുരളീധരന്‍ അമ്മക്കുട്ടിയായിരുന്നു. അമ്മ എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന് അത്ര ജീവനായിരുന്നു. ആ അമ്മയെ പറഞ്ഞ ആരോടും മുരളീധരന്‍ മനസ്സില്‍ ക്ഷമിക്കില്ല. അത് എനിക്ക് അറിയാം. പാര്‍ട്ടി പറഞ്ഞാല്‍ അദ്ദേഹത്തിന് പലതും ചെയ്യേണ്ടിവരും. എന്റെ ജീവിതത്തില്‍ മുരളീധരന്‍ കരഞ്ഞുകണ്ടത് അമ്മ മരിച്ച സമയത്താണ്. അച്ഛന്‍ മരിച്ച സമയത്ത് സ്ട്രോങ്ങായി നിന്നയാളാണ്. അത്രയ്ക്ക് അമ്മയോട് അടുപ്പമുള്ളയാണ്. രാഹുല്‍ ജയിക്കാന്‍ അദ്ദേഹം ഒരിക്കലും മനസ്സില്‍ ആഗ്രഹിക്കില്ല’ പത്മജ പറയുന്നു.