Entertainment

ട്രെയിനിനു മുന്നില്‍ ചാടി മരിക്കാൻ ശ്രമിച്ചെന്ന് മഞ്ജു പിള്ള

കുടുംബപ്രേക്ഷകർക്ക് ഒന്നടങ്കം ഏറെ പ്രിയങ്കരി ആയ നടി ആണ് മഞ്ജു പിള്ള. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒക്കെയുള്ള നിരവധി വീഡിയോകളുമായി ആളുകളിലേക്ക് താരം എത്താറുമുണ്ട്. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

സിനിമയെക്കുറിച്ചും അഭിനയിച്ച ജീവിതത്തെക്കുറിച്ചുമൊക്കെ പറയവേ താന്‍ ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തി. ട്രെയിനിനു മുന്നില്‍ ചാടി മരിക്കാനാണ് അന്ന് ശ്രമിച്ചതെങ്കിലും തന്നെ രക്ഷപ്പെടുത്തിയത് അമ്മയായിരുന്നുവെന്നാണ് അഭിമുഖത്തിലൂടെ മഞ്ജു പറഞ്ഞത്.

നടിയുടെ വാക്കുകളിങ്ങനെയാണ്… ‘ഇടയ്ക്ക് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചത് അമ്മയാണ്. ഒരു അമ്മയ്ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂവെന്ന് ഞാനൊരു അമ്മയായതിന് ശേഷമാണ് മനസ്സിലാക്കുന്നത്. എന്റെ മകള്‍ക്ക് ഒരു വിഷമം വന്നാല്‍ അവളുടെ മുഖമൊന്നു മാറിയാല്‍, മൂഡ് മറിയാലൊക്കെ എനിക്ക് മനസ്സിലാവും. അമ്മയ്ക്ക് അതെങ്ങനെ മനസ്സിലായി അമ്മേ… എന്നാണ് അവള്‍ തിരികെ ചോദിക്കുക. മകളുമായി ഫോണ്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ശ്വാസം വിടുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ട് എന്ന് മനസ്സിലാവും. അതൊരു അമ്മയ്ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് തന്റെ അമ്മയുമെന്ന് മഞ്ജു പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top