ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെയും വെറുതെ വിട്ടു. തലശേരി അഡീഷനൽ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. ചാവശ്ശേരി സ്വദേശി മഷ്റൂഖ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതി വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ നവംബര്‍ 14ന് വിധിക്കും. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന് അറിയിച്ചു.
2005 മാർച്ച് പത്തിന് ആണ് അശ്വനികുമാര്‍ വധിക്കപ്പെട്ടത്. പേരാവൂരിലേക്കു പോകുമ്പോള്‍ ഇരിട്ടിയില്‍ ബസിനുള്ളിൽവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളിൽ നാലുപേർ ബസിനുള്ളിലുണ്ടായിരുന്നു. മറ്റുള്ളവർ ജീപ്പിലും എത്തിയാണ് കൊല നടത്തിയത്. വാളുകൊണ്ടു വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.