പാലാ :പാലായിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പാലായിൽ വോട്ടില്ലാതെ നേതാവിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചു .കോട്ടയത്ത് സ്ഥിര താമസമാക്കിയ നേതാവിനാണ് പാലായിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആവാനുള്ള അസുലഭ ഭഗ്യം ലഭിച്ചത് .ആദ്യം ഈ നേതാവ് നാട്ടകം സുരേഷിനോടൊപ്പം നിന്ന് കോൺഗ്രസിന്റെ പാലാ മണ്ഡലം പ്രസിഡണ്ട് സ്ഥാനം നേടിയിരുന്നു.
സീനിയർ നേതാക്കളെ തഴഞ്ഞ് മണ്ഡലം പ്രസിഡന്റ്റ് ആയതോടെ പാലാ മണ്ഡലത്തിന്റെ പ്രവർത്തനവും അവതാളത്തിലായി.സീനിയർ പോയിട്ട് ജൂനിയർ നേതാക്കളും ഒരു പ്രവർത്തനത്തിനും വരാതെയായി .ഈയടുത്ത കാലത്തായി ആ സ്ഥാനത്ത് നിന്നും മാറ്റി അടുത്തയാൾ വന്നപ്പോൾ മുതൽ പ്രവർത്തനവും സജീവമായി .
തിരുവഞ്ചൂർ വിഭാഗത്തിലുള്ള ഇയാൾക്കെതിരെ പാലായിലെ തിരുവഞ്ചൂർ നേതൃത്വം കൊമ്പു കോർത്തപ്പോൾ ഡി സി സി വൈസ് പ്രസിഡണ്ട് ചിഞ്ചു കുര്യനെ കൊണ്ട് സമ്മർദ്ദം ചെലുത്തിയാണ് ഇപ്പോൾ തിരുവഞ്ചൂർ വിഭാഗത്തിലൂടെ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആയിട്ടുള്ളത് .കഴിഞ്ഞ വോട്ടേഴ്സ് ലിസ്റ്റ് പുനർ ക്രമീകരണത്തിൽ ഇയാളുടെ വോട്ട് സ്ഥലത്തില്ലാത്തതിനാൽ റദ്ദാക്കപ്പെടുകയായിരുന്നു .നാട്ടിൽ വേരുകളില്ലാത്ത ഈ നേതാവിനെതിരെ കോൺഗ്രസിൽ ശക്തമായ അമർഷം പുകയുന്നുണ്ട് .