തൃശൂര്‍: കൊടകര കള്ളപ്പണ കേസില്‍ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല. എകെജി സെന്ററില്‍ നിന്ന് എഴുതുന്ന തിരക്കഥ അനുസരിച്ച് ഇഡി കേസ് അന്വേഷണത്തിന് എത്തില്ല. പിണറായി വിജയന്റെ പൊലീസ് അന്വേഷിച്ച് കണ്ട് പിടിക്കട്ടെ എന്നും ഒരു ആശങ്കയും ആക്ഷേപവും ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇല്ലെന്നും അദ്ദേഹം ചേലക്കരയില്‍ പ്രതികരിച്ചു.