കാസർകോട്: വന്ദേഭാരത് ട്രെയിന്‍ കോച്ചുകളുടെ തറ, ശുചിമുറി വാതില്‍, ബര്‍ത്ത് എന്നിവയ്ക്ക് വേണ്ട പ്ലൈവുഡുകൾ തയ്യാറാക്കുന്ന ഫാക്ടറി കാസര്‍കോട് ആരംഭിക്കുന്നു. ഇത് കേരളത്തിന് പുത്തൻ പ്രതീക്ഷ നൽകുന്നത് ആണ്. ഇത്തരമൊരു പുതിയ സംരംഭം വരുന്നതോടെ നൂറിലേറെപ്പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഞ്ചാബ് ആസ്ഥാനമായുള്ള കമ്പനിയാണ് അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്ലാന്റ് തുടങ്ങുന്നത്. വന്ദേഭാരത് ട്രെയിന്‍ കോച്ചുകളുടെ തറ, ശുചിമുറി വാതില്‍, ബര്‍ത്ത് എന്നിവയ്ക്ക് വേണ്ട പ്ലൈവുഡുകളാണ് കാസര്‍കോട് നിന്ന് തയ്യാറാക്കുക. പ്ലാന്റിന്റെ തറക്കല്ലിടല്‍ വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു.