പാലാ :വഖഫ് എന്ന കിരാത നിയമത്തിന്റെ കരാളഹസ്ഥങ്ങളിൽനിന്നും ഒരു ജനതയെ രക്ഷിക്കാൻ, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള മുനബം നിവാസികളുടെ അവകാശപോരാട്ടത്തിനു പിന്തുണ അർപ്പിച്ചു ബിജെപി ന്യൂനപക്ഷമോർച്ച ഈ വരുന്ന രണ്ടാം തിയതി തിരുവനന്തപുരത്ത് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പാലാ കുരിശു പള്ളി കവലയിൽ നടന്ന സമ്മേളനം ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ് ഉദ്ഘാടനം ചെയ്തു
. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, റോജൻ ജോർജ്, മൈക്കിൾ ജോർജ്, അഡ്വ. ജി അനീഷ് , ദീപു മേതിരി , C N ജയകുമാർ, ഹരികുമാർ P R, ജയിംസ് വടക്കേട്ട് തുടങ്ങിയവർ നേതൃത്വം നൽകി.