സീറോ മലബാര്‍ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു.
രാവിലെ 9 മണിക്ക് സെന്റ് മേരീസ് മെത്രാപോലീത്തന്‍ പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അതിരൂപതയുടെ അഞ്ചാമത്തെ ആർച്ച് ബിഷപ്പായാണ് മാർ തോമസ് തറയിൽ ചുമതലയേറ്റത്. ഇതോടൊപ്പം ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദി പ്രകാശനവും നടന്നു.
പ്രായത്തിൽ താരതമ്യേന ചെറുപ്പക്കാരനായ മാർ തോമസ് തറയിൽ (52) 2017ൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായി നിയമിക്കപ്പെട്ടു. ഏഴ് വർഷം പൂർത്തിയായപ്പോൾ അതിരൂപത മെത്രാപ്പോലീത്തയായും നിയമനം ലഭിച്ചത് അപൂർവ സംഭവമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.