തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ പ്രവര്‍ത്തകരെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.
കോണ്‍ഗ്രസിന്റെ പതിവ് രീതിയിലുള്ള സ്ക്വാഡ് വര്‍ക്കുകൊണ്ട് കാര്യമില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ചേലക്കരയില്‍ വിജയിച്ചാല്‍ മാത്രമായിരിക്കും യുഡിഎഫ് രാഷ്ട്രീയ വിജയം നേടി എന്ന് പറയാന്‍ സാധിക്കൂ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പോസ്റ്ററുകള്‍ ഒട്ടിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു വി ഡി സതീശന്റെ വിമര്‍ശനം.