Kerala

ഗുരുദർശന പ്രചരണത്തിലൂടെ മത സംഘർഷം ഒഴിവാക്കാം സത്യൻ പന്തത്തല

 

ആർപ്പൂക്കര: ഗുരുദേവ ദർശനം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലൂടെ മത സംഘർഷം ഒഴിവാക്കാൻ കഴിയുമെന്ന് ഗുരുധർമ്മ പ്രചരണ സഭ ചീഫ് കോ -ഓർഡിനേറ്റർ സത്യൻ പന്തത്തല പറഞ്ഞു. പല മതസാരവും ഏകമെന്ന ഗുരുവചനം ജനഹൃദയങ്ങളിൽ എത്തിക്കണം. സഭയുടെ വില്ലൂന്നി യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാബു നമ്പ്യയാമഠത്തിൻ്റെ വസതിയിൽ ചേർന്ന യോഗത്തിൽ എം.കെ. വാസു മാമ്പറപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സജി നടുപ്പറമ്പിൽ, ഏ.കെ.ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.

പൊന്നപ്പൻ കരിപ്പുറം (പ്രസിഡൻറ്) വത്സമ്മ കുഞ്ഞച്ചൻ കളപ്പുര (വൈസ് പ്രസിഡൻ്റ്) സുഗതകുമാർ പാണംപറമ്പിൽ (സെക്രട്ടറി ) ഷിബു കിഴക്കേടം (ജോ. സെക്രട്ടറി) വേണുഗോപാലൻ കുന്നുംപുറം (ഖജാൻജി) എന്നിവർ ഭാരവാഹികളായി 11 അംഗ കമ്മറ്റി രൂപീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top