Politics

ദിവ്യക്ക് എതിരെ നടപടി എടുക്കേണ്ടത് കണ്ണൂര്‍ സിപിഎം; ഒളിയമ്പുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി.ദിവ്യ അറസ്റ്റിലായതിന് ശേഷം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എഡിഎമ്മിന്റെ വീട്ടിലെത്തി. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ പി.പി.ദിവ്യക്ക് എതിരെ നടപടി സ്വീകരിക്കേണ്ടത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആണെന്ന് ഉദയഭാനു പറഞ്ഞു.

“നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം പ്രശ്നത്തില്‍ കുടുംബത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കും. അത് എല്ലാം സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ് ചെയ്തത്. തനിക്ക് തെറ്റുപറ്റി എന്ന് നവീന്‍ ബാബു തന്നെ വന്നുകണ്ട്‌ പറഞ്ഞിരുന്നുവെന്ന കളക്ടറുടെ മൊഴിയെക്കുറിച്ച് അറിയില്ല. കുടുംബത്തോടൊപ്പം തന്നെ നിലകൊള്ളും.” ഉദയഭാനു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top