പിപി ദിവ്യ പോലീസ് കസ്റ്റഡിയിലായി എന്ന വാർത്തക്ക് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ജില്ലാ പോലീസ് മേധാവിക്ക് ഒന്നിനും അറസ്റ്റാണോ കീഴടങ്ങലാണോ എന്ന് പറയാന്‍ പോലും ജില്ലാ പോലീസ് മേധാവിക്ക് അറിയില്ലായിരുന്നു. കസ്റ്റഡിയിലുണ്ട് എന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എസ്പി ചെയ്തത്. അതില്‍ നിന്ന് തന്നെ ഈ നാടകത്തിന്റെയെല്ലാം തിരക്കഥ മറ്റാരോ ആണ് തയാറാക്കിയത് എന്ന് വ്യക്തമാണ്. ദിവ്യയെ അറസ്റ്റ് ചെയ്തത് ആരും കണ്ടിട്ടുപോലുമില്ല. ഇനി എല്ലാം പോലീസ് പറയുന്നത് അപ്പാടെ വിശ്വസിക്കേണ്ട അവസ്ഥയാണ്.
സിപിഎം നേതാവ് പിപി ദിവ്യയുടെ അറസ്റ്റ നാടകം ഗംഭീരമായി പൂര്‍ത്തിയാക്കി പോലീസ്. പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ ദിവ്യയെ ബുദ്ധിമുട്ടിക്കാതിരുന്ന പോലീസ് അറസ്റ്റിലും പ്രത്യേക കരുതല്‍ തന്നെയെടുത്തു. പാപ്പിനശേരിയില്‍ നിന്നും ദിവ്യയെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ എവിടെ എത്തിയാല്‍ അറസ്റ്റ് ചെയ്യാം എന്ന് ദിവ്യ അറിയച്ചത് അനുസരിച്ച് പോലീസ് അവിടെ എത്തുകയായിരുന്നു. പ്രത്യേകം അനുമതി ചോദിച്ചാണ് പോലീസ് ഈ അറസറ്റ് നാടകം നടത്തിയതെന്നും വിമര്‍ശനമുണ്ട്.