ലെബനാനിലെ രാഷ്ട്രീയ പാർട്ടിയും അർദ്ധസൈനിക വിഭാഗവുമായ ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറലായി ഷൈഖ് നയീം ഖാസിമിനെ ശൂറ കൗൺസിൽ തെരഞ്ഞെടുത്തു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്റുല്ലയുടെ പിൻഗാമിയായിട്ടാണ് ഖാസിം വരുന്നത്. നേരത്തേ സംഘടനയുടെ ഉപമേധാവിയായിരുന്നു ഇദ്ദേഹം. ഹിസ്ബുല്ലയുടെ തത്വങ്ങളും ലക്ഷ്യങ്ങളും പാലിക്കുന്നതിനാലാണ് ഖാസിമിനെ പുതിയ തലവനായി തെരഞ്ഞെടുത്തതെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.
സംഘടനയെ മൂന്ന് പതിറ്റാണ്ട് നയിച്ച ഹസൻ നസ്റുല്ലയുടെ വിയോഗത്തോടെ വലിയ നേതൃശൂന്യത ഹിസ്ബുല്ല നേരിടുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഇസ്രായേലുമായി കരയുദ്ധം ആരംഭിച്ചശേഷം. നസ്റുല്ലയുടെ ബന്ധുവായ ഹാഷിം സഫിയിദ്ദീൻ ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ വരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഇദ്ദേഹത്തെയും ഇസ്രായേൽ കൊലപ്പെടുത്തുകയുണ്ടായി.പിന്നാലെയാണ് ഷൈഖ് നയീം ഖാസിമിനെ തലവനായി തിരഞ്ഞെടുത്തത്.