മുൻകൂർ ജാമ്യം തള്ളിയതറിഞ്ഞ് പിപി ദിവ്യ തലചുറ്റി മോഹാലസ്യപ്പെട്ടു. ദിവ്യ ഇപ്പോൾ ചികിത്സക്കായി അഡ്മിറ്റായ ആശുപത്രിയിൽ നിന്നും വരുന്ന വിവരങ്ങളാണിത്. അധിക രക്ത സമ്മർദ്ദം മൂലം കണ്ണൂരിലെ ആശുപത്രിയിലാണ് ദിവ്യ ഇപ്പോൾ. ഇവർ കോടതിയിൽ തന്നെ ജാമ്യം തള്ളി എന്നറിഞ്ഞപ്പോൾ വീണ്ടും അധിക രക്തസമ്മർദ്ദം കൂടി മോഹാലസ്യയായി എന്നാണ് വരുന്ന വിവരങ്ങൾ. ആശുപത്രിക്ക് പുറത്ത് വൻ പോലീസ് സന്നാഹം ആണുള്ളത്. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് പി പി ദിവ്യ ഇപ്പോൾ.
ഇനി നാടകീയമായ കാര്യങ്ങൾ ഉണ്ടാകും എന്നാണറിയുന്നത്. അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയാൽ അവശ നില ചൂണ്ടിക്കാട്ടി അറസ്റ്റ് ജയിൽ ഒഴിവാക്കാം. അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ തന്നെ കിറ്റക്കാം എന്ന കാഞ്ഞ് ബുദ്ധിയാണ് പി പി ദിബ്വ്യയുടെ ഉപദേശകർ നൽകിയിരിക്കുന്നത്. പി പി ദിവ്യയെ അറസ്റ്റ് ചെയ്താൽ തലകറങ്ങി വീഴുന്ന അടക്കം ഉള്ള കാര്യങ്ങൾ വരെ ആസൂത്രണം ചെയ്ത് ഒരു ഇവന്റ് മാനേജ് തന്നെ സെറ്റ് ചെയ്തതായും പുറത്ത് സംസാരമുണ്ട്. കാര്യങ്ങൾ ഗൗരവം എന്നതിനേക്കാൾ ദിവ്യയുടെ നീക്കങ്ങൾ തമാശയും കോമ്മാളിത്തരവും പോലയാണ് തോന്നുന്നത്.