Kerala

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം- നവീന്‍റെ ഭാര്യ മഞ്ജുഷ

പി.പി. ദിവ്യയുടെ ജാമ്യം നിഷേധിച്ച കോടതി വിധിയിൽ പ്രതികരണവുമായി ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബം. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ ആവശ്യപ്പെട്ടു.

വിധിയിൽ സന്തോഷമില്ല, ആശ്വാസമാണ്. ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും മഞ്ജുഷ ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെയും ദിവ്യയെ അധിക്ഷേപ പരാമർശം നടത്താൻ അവസരം നൽകിയ ജില്ല കലക്ടറുടെ നടപടിയെയും മഞ്ജുഷ രൂക്ഷമായി വിമർശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top