തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. വയനാട് ലോക്സഭാ മണ്ഡലത്തിൽ 16 സ്ഥാനാർഥികളും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 12 സ്ഥാനാർഥികളും ചേലക്കരയിൽ 7 സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.
വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വാധ്‌ര (ഇന്ത്യൻ നാഷനൽ കോൺഗ്രസ്), സത്യൻ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാർട്ടി), ഗോപാൽ സ്വരൂപ് ഗാന്ധി (ക്രിസാൻ മള്ളൂർ ബറോജർ സംഘ് പാർട്ടി). ജയേന്ദ്ര കർഷൻഭായി റാത്തോഡ് (റൈറ്റ് ടു റീകോൾ പാർട്ടി), ഷെയ്ക്ക് ജലീൽ (നവരംഗ് കോൺഗ്രസ് പാർട്ടി), ദുഗിറാല നാഗേശ്വര റാവു ജതിയ ജനസേവ പാർട്ടി), എ.സീത (ബഹുജൻ ദ്രാവിഡ പാർട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ അജിത്ത് കുമാർ. സി. ഇസ്മയിൽ സബിള്ള, എ. നൂർമുഹമ്മദ്, ഡോ. കെ. പത്മരാജൻ, ആർ രാജൻ, രുഗ്മിണി. സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
പത്രിക സ്വീകരിച്ചവരിൽ പാലാ സ്വദേശിയായ സന്തോഷ് പുളിക്കനും പെടും;ഓട്ടോ തൊഴിലാളിയായ സന്തോഷ് പുളിക്കൻ ഓട്ടോ ഓടി കിട്ടുന്ന പണം കൊണ്ടാണ് കെട്ടി വയ്ക്കാനുള്ള തുക കണ്ടെത്തിയത്.പാലാ അമലോത്ഭവ മാതാവിന്റെ കുരിശുപള്ളിയിൽ നേർച്ചയിട്ടാണ് സന്തോഷ് പുളിക്കൻ തന്റെ തെരെഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത് .പത്രിക തള്ളുന്നതെങ്ങനെയെന്നുള്ള അടവുകളൊക്കെ സന്തോഷിനറിയാം.അതിനു വേണ്ട കടലാസ് പണികളൊക്കെ സന്തോഷ് നേരത്തെ ചെയ്തു വച്ചിരുന്നു .പത്ത് പേർ പിന്തുണയ്ക്കണമെന്ന കടമ്പയും സന്തോഷ് കടന്നിരുന്നു .ഏറ്റവും പുതിയ തെരെഞ്ഞെടുപ്പ് ഐ ഡി കാർഡുള്ളവരെയാണ് പിന്തുണയ്ക്കാനായി സന്തോഷ് ചേർത്തത് .അല്ലെങ്കിൽ അത് മതി പത്രിക തള്ളി പോകാനെന്നും സന്തോഷ് പുളിക്കൻ കോട്ടയം മീഡിയയോട് പറഞ്ഞു .