Kerala

ഹൃദയമില്ലാത്ത ഇന്നിന്റെ ലോകത്തിൽ ഹൃദയമാകണം യുവജനങ്ങൾ : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

 

പാലാ : ഹൃദയമില്ലാത്ത ഇന്നിന്റെ ലോകത്തിന്റെ ഹൃദയമാകണം യുവജനങ്ങൾ എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. SMYM – KCYM പാലാ രൂപതയുടെ യുവജനദിനാഘോഷം ECCLESIA ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുന്നാളിനോടനുബന്ധിച്ച് SMYM കടുത്തുരുത്തി ഫൊറോനയുടെയും കീഴൂർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ വെച്ച് ഒക്ടോബർ 26, 27 തീയതികളിലാണ് യുവജന ദിനാഘോഷം നടത്തപ്പെട്ടത്. സമ്മേളനത്തിൽ യുവജനങ്ങൾ അവരുടെ ആശങ്കകളും ആഗ്രഹങ്ങളും പിതാവുമായി പങ്കുവെയ്ക്കുകയും ചെയ്തു. രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്താനിരിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പിതാവ് നിർവഹിച്ചു.

മെഡിസിറ്റിയിലെ വിവിധ പദ്ധതികളെപ്പറ്റി പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഫാ ജോസഫ് കണിയോടിക്കൽ യുവജനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തു. എസ്.എം.വൈ.എം പാലാ രൂപത പ്രസിഡന്റ് ശ്രീ എഡ്വിൻ ജോസിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, കടുത്തുരുത്തി ഫൊറോനാ രക്ഷാധികാരി റവ.ഫാ. മാത്യു ചന്ദ്രക്കുന്നേൽ, കീഴൂർ യൂണിറ്റ് രക്ഷാധികാരി ഫാ. ജോസഫ് വയലിൽ രൂപത ജനറൽ സെക്രട്ടറി മിജോ ജോയി SMYM കടുത്തുരുത്തി ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ചീനോത്തുറമ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വിവിധ മത്സരങ്ങളുടെ സമ്മാനവിതരണവും നടത്തപ്പെട്ടു.

രൂപതാ ജോയിന്റ് ഡയറക്ടർ സി. നവീനാ സി.എം.സി, സി. ആൻസ് എസ്.എച്ച്, കടുത്തുരുത്തി മുൻ ഫൊറോന ഡയറക്ടർ ഫാ.മാത്യു തയ്യിൽ, പെരിങ്ങുളം യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് മധുരപ്പുഴ, വാലാച്ചിറ യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് വഞ്ചിപുരക്കൽ രൂപതാ വൈസ് പ്രസിഡന്റ് റ്റിൻസി ബാബു, മാർട്ടിൻ വി. രാജു, കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് ഷെബിൻ ഷാജി, വൈസ് പ്രസിഡന്റ് ജോൺസി ജോണി, കീഴൂർ യൂണിറ്റ് പ്രസിഡന്റ് എബിൻ കുര്യൻ, മെർലിൻ മറ്റ് രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു. സമ്മേളനത്തന് ശേഷം ജപമാല പ്രദക്ഷിണവും പ്രശസ്ത മെന്റലിസ്റ്റ് സഞ്ചു പി ചെറിയാന്റെ ഇന്ററാറ്റീവ് സെക്ഷനും ആരാധനയും ക്യാമ്പ് ഫയറും നടത്തപ്പെട്ടു. വി. കുർബാനയോടെ ക്യാമ്പ് അവസാനിച്ചു. രൂപതയിലെ വിവിധ ഇടവകളിൽ നിന്നായി മുന്നൂറോളം യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top