Kerala

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പാലാ ടൗണിലെ പ്രധാനറോഡുകളിലെ കാഴ്ച മറയ്ക്കുന്ന മരചില്ലകൾ മുഴുവൻ വെട്ടി മാറ്റു മെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ

പാലാ :ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പാലാ ടൗണിലെ പ്രധാനറോഡുകളിലെ കാഴ്ച മറയ്ക്കുന്ന മരചില്ലകൾ മുഴുവൻ വെട്ടി മാറ്റു മെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു. ഇതോടനുബന്ധിച്ച് ഗവ: ആശുപത്രിക്കവലയിലെ മുൻസ്സിപ്പൽ കെട്ടിടത്തിൻ്റെ മുകളിലും പാലത്തിൻ്റെ സൈഡിലുമായിനിന്നിരുന്ന മരച്ചില്ലകൾ ഇന്നു നീക്കം ചെയ്തു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് , കൗൺസിലർമാരായ ബിജി ജോജോ, പ്രിൻസ് വി.സി തുടങ്ങിയവർ ചെയർമാനോടൊപ്പം നേതൃത്വം നൽകി . ആശുപത്രിക്കവലയിലെ ട്രാഫിക് ഐലൻഡിൻ്റെ അസൗകര്യമായ ഭാഗം പൊളിച്ചു മാറ്റി പുതുക്കിപ്പണിയുന്നതിന് നടപടി സ്വീകരിക്കുമെന്നുo ചെയർമാൻ പറഞ്ഞു.

റിവൈഡറിന്റെ ഏതാനും ഭാഗങ്ങൾ പൊളിച്ചു നീക്കി ഗതാഗത സൗകര്യങ്ങൾ ഒരുക്കുമെന്നും;ടൗണിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന എ ടി എം കളിലൊന്ന് പാലത്തിനടുത്തായി സ്ഥാപിക്കുമെന്നും സാവിയോ കാവുകാട്ട് കോട്ടയം മീഡിയയോട് പറഞ്ഞു.ഞായറാഴ്ചയിലും സജീവമായി നിൽക്കുന്ന കൗണ്സിലർമാരെയും ;ചെയർമാനെയും നാട്ടുകാരും അഭിനന്ദന വാക്കുകൾ ചൊരിഞാണ് സ്വേകരിച്ചത്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top