Politics

തൃശൂര്‍ പൂരത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ; പൂരം തടസപ്പെട്ടെന്ന് ബിനോയ്‌ വിശ്വം

തൃശൂര്‍ പൂരത്തില്‍ നടന്നത് അട്ടിമറി തന്നെയെന്ന് സിപിഐ നേതാക്കള്‍. വെടിക്കെട്ട് അൽപ്പം വൈകിയതിനാണോ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് മറുപടിയുമായാണ് സിപിഐ രംഗത്തെത്തിയത്.

പൂരത്തില്‍ അട്ടിമറി നടന്നെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പൂരം നടക്കേണ്ട രീതിയില്‍ നടക്കാന്‍ സമ്മതിച്ചില്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top