Kerala

നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു, വരൻ കോട്ടയം സ്വദേശി

മലയാളികളുടെ പ്രിയപ്പെട്ട താരം അഞ്ജു കുര്യൻ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ റോഷനാണ് അഞ്ജുവിന്റെ വരൻ. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘എന്നെന്നേക്കുമായി ഞാൻ നിന്ന കണ്ടെത്തി, ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച ദെെവത്തോട് നന്ദി പറയുന്നു’,- അഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.

മലയാളം തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. പഠിച്ചതെല്ലാം ചെന്നെെയിലാണ്. പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗ് ചെയ്തിരുന്നു. മോഡലിംഗിലൂടെയാണ് സിനിമയിൽ എത്തിയത്. 2013ൽ നേരം എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജുവിന്റെ തുടക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top