കൊച്ചി: മനുഷ്യക്കടത്തിനിരയായി കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ സുരക്ഷിതർ. ഇവർ ഇന്ത്യൻ എംബസിയിൽ എത്തി.
കഴിഞ്ഞ നാലിന് കോഴിക്കോട് എറണാകുളം എന്നീ ജില്ലകളിൽ നിന്നും പോയ മലയാളികളാണ് കംബോഡിയയിൽ കുടുങ്ങിയത്. ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകി. കോഴിക്കോട് ചെറുവത്തൂർ സ്വദേശി ഇവരെ തൊഴിലുടമയിൽ നിന്നും പണം വാങ്ങി കൈമാറിയെന്നാണ് പരാതി.