കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് ഉമ്മന്‍ചാണ്ടിയുടെ കല്ലറിയില്‍ എത്തി. പുതുപ്പളിയിലെ കല്ലറയില്‍ എത്തിയാണ് സരിന് അനുഗ്രഹം തേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തുടരുന്ന കീഴ്വഴക്കങ്ങളാണ് സരിനും തുടരുന്നത്. കഴിഞ്ഞ ദിവസം കെ കരുണാകരന്റെ സ്മൃതികുടീരത്തില്‍ എത്തി സരിന് പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ നേരത്തെ എങ്ങനെയാണോ നിന്നത് അതേരീതിക്ക് തന്നെയാണ് ഇന്നും നിന്നത്. അങ്ങനെയല്ലാതെ നില്‍ക്കുന്നവരെ അദ്ദേഹത്തിനറിയാമെന്നും സരിന് പ്രതികരിച്ചു. ‘പറയാനുള്ളത് ഇവിടെ പറഞ്ഞിട്ടാണ് എല്ലാം ചെയ്തിട്ടുള്ളത്. വരണമെന്ന് തോന്നി, വന്നു’ സരിന് പറഞ്ഞു.