അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി. രാം ലല്ലയെ തൊഴുതുവണങ്ങി ശേഷം ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രം താരം പങ്കുവച്ചു. കളഭവും , കുങ്കുമവും തൊട്ട് മാലയും ചാർത്തി ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ചിത്രവും , വീഡിയോയും മിന്നുമണി ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചു.
ക്ഷേത്ര ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം താരം പ്രകടിപ്പിച്ചു. നേരത്തെ, അയോദ്ധ്യ രാമക്ഷേത്രം യാഥാർത്ഥ്യമായതിലും മിന്നുമണി സന്തോഷം പ്രകടിപ്പിച്ചിരുന്നു.
“ഒരു ദശലക്ഷം വിളക്കുകൾ അയോധ്യയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നു. രാമക്ഷേത്രത്തിലേക്കുള്ള നിങ്ങളുടെ യാത്ര വെളിച്ചവും അനുഗ്രഹവും കൊണ്ട് നിറയട്ടെ. ജയ് ശ്രീറാം”-എന്നാണ് ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് മിന്നുമണി സമൂഹമാധ്യമങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.