വിമാന സർവീസുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾക്ക് അറുതിയില്ല.
ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ്, അലയൻസ് എയർ, ആകാശ എയർ എന്നീ കമ്പനികളുടെ വിമാനക്കൾക്ക് എല്ലാംകൂടി 95 ഭീഷണി സന്ദേശങ്ങളാണ് 24 മണിക്കൂറിനുള്ളിൽ ലഭിച്ചിരിക്കുന്നത്.
വ്യാജസന്ദേശങ്ങൾ അയക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന കേന്ദ്ര സർക്കാർ താക്കീത് നൽകിയതിന് പിന്നാലെ ഭീഷണികളുടെ എണ്ണം വർധിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുമുമ്പുള്ള ദിവസം 50 ഓളം ഭീഷണികളാണ് ലഭിച്ചിരുന്നത്. ഇതാണ് ഇരട്ടിയോളം വർധിച്ചത്.