സിപിഎം നേതാവ് പിപി ദിവ്യയെ കാണാനില്ലെന്ന് പരാതി. കണ്ണൂര്‍ എസ്പിക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കേസിലെ കുറ്റാരോപിതയുമായ ദിവ്യയെ കാണാനില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിസംസ്ഥാന കമ്മിറ്റി സെക്രട്ടറി ജയദേവാണ് പരാതിക്കാരന്. ഒക്ടോബര്‍ 20 മുതല്‍ കാണാനില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്., 2011ലെ കേരള പോലീസ് ആക്ട് സെക്ഷന്‍ 57 പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപെട്ടിട്ടുണ്ട്. കണ്ണൂര്‍ എസ്പി പരാതി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.