പാലക്കാട്: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിഡിജെഎസ് സ്ഥാനാർത്ഥിയും. എൻഡിഎയിൽ നിന്നും പാർട്ടി അവഗണന നേരിടുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് സ്ഥാനാർത്ഥിത്വമെന്നും ബിഡിജെഎസ് മലമ്പുഴ സെക്രട്ടറി എസ് സതീഷ് അറിയിച്ചു. സതീഷ് ആണ് പാലക്കാട് ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പാർട്ടിയെ അവഗണിക്കുന്ന നിലപാടാണ് പലപ്പോഴും ബിജെപിക്കുള്ളത്. എൻഡിഎ ഒരു മുന്നണിയായിപ്പോലുമല്ല പ്രവർത്തിക്കുന്നത്. സ്ഥാനാർത്ഥി നിർണയവും തിരഞ്ഞെടുപ്പ് പ്രചാരണവുമടക്കം എല്ലാ കാര്യങ്ങളും ബിജെപി ഒറ്റയ്ക്കാണ് തീരുമാനിക്കുന്നത്. ബിഡിജഎസിന് എത്ര സീറ്റുണ്ടെന്ന് പരിഹാസം നിറഞ്ഞ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇക്കുറി മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി.