Kottayam

വയനാടിന് എ ഐ വൈ എഫ് ന്റെ കൈത്താങ്ങ്:10 വീടുകൾ വച്ച് നൽകുന്നതിനായി ബിരിയാണി ചലഞ്ചുമായി എ ഐ വൈ എഫ്

പാലാ. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് എ ഐ വൈ എഫ് 10 വീടുകൾ വച്ചു നൽകുന്നതിലേക്ക് ഫണ്ട്‌ സമാഹാരണത്തിന്റെ ഭാഗമായി എ ഐ വൈ എഫ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോർജും അഡ്വ തോമസ് വി റ്റി യും എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിനീത് പി വിജയനിൽ നിന്നും ബിരിയാണി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. പി ആർ തങ്കച്ചൻ, സിബി ജോസഫ്,എ ഐ വൈ എഫ് ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് ,. ജില്ലാ വൈസ് പ്രസിഡന്റ് എൻ എസ് സന്തോഷ്‌ കുമാർ, മണ്ഡലം പ്രസിഡന്റ് അനീഷ് തോമസ്, ടോമി മാത്യു, കെ.ബി അജേഷ്,വി റ്റി സജിമോൻ,എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് അഞ്ജു സെബാസ്റ്റ്യൻ,സലിൻ റ്റി ആർ, പി കെ സുരേഷ് സാബു വർഗ്ഗീസ്, ബാബു ഡേവിഡ്, അരുൺ മാത്യു, ബിജു പൂവേലി, അനിൽ ചാക്കോ, രതീഷ് എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top