കോട്ടയം :ടയർ കമ്പനികൾ ആഴ്ചകളായി റബർ വാങ്ങാതെ മാറിനിൽക്കുന്നതിനാൽ റബ്ബർ വ്യാപാരികൾ റബ്ബർ വിൽക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. റബ്ബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന റബർ വിലയും മാർക്കറ്റിൽ നടക്കുന്ന വിലയും തമ്മിൽ വലിയ അന്തരമാണുള്ളത്. കർഷകരിൽ നിന്ന് റബ്ബർ വാങ്ങുമ്പോൾ കർഷകരും അസംതൃപ്തരാണ്.
ഈ സ്ഥിതി തുടർന്നാൽ വ്യാപാരികൾ റബ്ബർ വാങ്ങാൻ സാധിക്കാതെ കട അടച്ചിടേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. അതാതു ദിവസങ്ങളിൽ മാർക്കറ്റിൽ നടക്കുന്ന വില റബ്ബർ ബോർഡ് പ്രസിദ്ധീകരിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. 18.10.2024 ൽ പ്രസിഡൻ്റ് സോജൻ തറപ്പേലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ സെക്രട്ടറി സിബി വി.എ, ട്രഷറർ ജോസ് കുട്ടി പൂവേലിൽ , പി.എം മാത്യു ചോലിക്കര, ഗിൽബി നെച്ചിക്കാട്ട്, സുരിൻ പൂവത്തിങ്കൽ, ജോയി അയ്മനത്തിൽ, കുര്യച്ചൻ തെക്കേൽ , റോയി തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു.