Kerala

യുവ സാഹിത്യകാരി അനഘ ജെ കോലത്തിന്റെ കുരുകുരുത്തം എന്ന ചെറുകഥാസമാഹാരം കോട്ടയം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തിൽ പ്രകാശിതമായി

കോട്ടയം :അനഘ ജെ കോലത്തിന്റെ കുരുകുരുത്തം എന്ന ചെറുകഥാസമാഹാരം കോട്ടയം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തിൽ പ്രകാശിതമായി.സുപ്രസിദ്ധ എഴുത്തുകാരി പ്രിയ എ എസ് ആണ് പ്രകാശനം നടത്തിയത്.ബി.രവികുമാർ ഏറ്റുവാങ്ങി.തലയോലപ്പറമ്പ് ഡി.ബി.കോളേജിലെ മലയാളവിഭാഗം മേധാവി രമ്യ ഗോകുലനാഥൻ പുസ്തകം പരിചയപ്പെടുത്തി.

കോട്ടയം ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു.കെ.ജോർജ്ജ് അദ്ധ്യക്ഷനായ സമ്മേളനത്തിൽ എസ്.പി.സി.എസ് പ്രസിഡന്റ് ഹരികുമാർ മുഖ്യാതിഥി ആയിരുന്നു.കെ.ആർ ചന്ദ്രമോഹനൻ സ്വാഗതം പറഞ്ഞു.എസ്.പി.സി.എസ് പബ്ളിക്കേഷൻ മാനേജർ അനൂപ് നന്ദി പ്രകാശിപ്പിച്ചു.എസ്.പി.സി.എസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം അനഘയുടെ മൂന്നാമത്തെ സമാഹാരമാണ്.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “ഞാനറിഞ്ഞ കടൽ”,ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച “മെഴുകുതിരിക്ക്,സ്വന്തം തീപ്പെട്ടി” എന്നിവ അനഘയുടെ കവിതാസമാഹാരങ്ങളാണ്.

മികവുറ്റ കവിയും കാവ്യാലാപകയും ആയ അനഘയുടെ സർഗ്ഗപരമായ കഴിവുകളെ സ്കൂൾ കാലഘട്ടം മുതലേ ഏറെ പ്രതീക്ഷയോടെയും അഭിമാനത്തോടെയും ആണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. കോട്ടയം പാലായിലെ അക്ഷരശ്ലോകസദസ്സുകളുടെയും കവിതാ കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ വളർന്ന അനഘ ബാല്യത്തിൽ തന്നെ മലയാളകാവ്യ സാഹിത്യത്തിൽ ആഴത്തിലുള്ള വായനയും രചനയും നടത്തിവന്നിരുന്നു. പിന്നീട് സാമൂഹ്യപ്രസക്തമായ വിഷയങ്ങളിലേക്ക് തൂലിക ചലിപ്പിച്ചു തുടങ്ങിയ നാളുകളിൽ, സൗമ്യവധത്തെ തുടർന്ന് എഴുതിയ ”സോദരീ പൊറുത്താലും” തുടങ്ങിയ കവിതകൾ വായിക്കാനും ചൊല്ലി കേൾക്കാനും കഴിഞ്ഞിട്ടുണ്ട്.

മാമ്പഴം റിയാലിറ്റി ഷോയിലെയും കലോത്സവ വേദികളിലെയും മിന്നുന്ന പ്രകടനങ്ങൾ. ഒ.എൻ.വി. യുവ സാഹിത്യ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരവും അടക്കം നിരവധി അംഗീകാരങ്ങൾ അനഘയെ തേടിയെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top