ബഹ്റൈച്ചില്‍ ദുര്‍ഗാപൂജയോട് ബന്ധപ്പെട്ടുണ്ടായ കലാപക്കേസുകളിലെ പ്രതികളെ വെടിവച്ച് പിടികൂടി യുപി പോലീസ്. നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെയാണ് പിടികൂടിയത്. മുഹമ്മദ് സര്‍ഫ്രാസ്, മുഹമ്മദ് താലിബ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ദുര്‍ഗ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെ വെടിവയ്പ്പുണ്ടാവുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കലാപവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ രണ്ടുപേര്‍ അറസറ്റിലായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസിനെ പ്രതികള്‍ ആക്രമിച്ചു. ഇതോടെയാണ് വെടിവച്ചതെന്നാണ് പോലീസിന്ർറെ വിശദീകരണം. പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഓക്ടോബര്‍ 13ന് രെഹുവ മന്‍സൂര്‍ ഗ്രാമത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര മഹാരാജ്ഗഞ്ചില്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഹിന്ദുവായ ഒരാള്‍ മരിച്ചതോടെ കലാപമായി മാറി. അക്രമാസക്തരായ ജനങ്ങള്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും നാല് വീടുകള്‍ക്ക് തീയിടുകയും ചെയ്തു. പ്രദേശത്തെ ആശുപത്രിയും കടകളും അക്രമിസംഘം കത്തിച്ചു.
കലാപവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 55പേര്‍ അറിസറ്റിലാവുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത വിച്ഛേദിച്ചിരുന്ന ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഇന്ന് പുനസ്ഥാപിച്ചിട്ടുണ്ട്.