വടകര ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് പി.സരിന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഷാഫി പറമ്പില്‍ എംപി തള്ളി. വടകരയില്‍ തന്നെ മത്സരിപ്പിച്ച യുഡിഎഫ് തീരുമാനം ശരിയായിരുന്നുവെന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നു. പാലക്കാടും അതുതന്നെയാണ് ലക്ഷ്യമെന്നും ഷാഫി വ്യക്തമാക്കി.
“പാലക്കാട് ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിക്കും.” – ഷാഫിപറഞ്ഞു.
ബിജെപി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന മണ്ഡലമാണ് പാലക്കാട്. ഇവിടെയുള്ള എംഎല്‍എയെ എന്തിനാണ് വടകര ലോക്സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ അയച്ചത് എന്നാണ് സരിന്‍ ചോദിച്ചത്. അതുകൊണ്ടാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടായതെന്നും സരിന്‍ ആരോപിച്ചിരുന്നു.