Crime

ഭാര്യയുമായി അടുപ്പം; 15കാരന് മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തി

ഭാര്യയുമായി ബന്ധമെന്ന് സംശയിച്ച് 15വയസുകാരനെ കൊലപ്പെടുത്തിയ യുവാവും സുഹൃത്തും അറസ്റ്റില്‍. ആണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹരിയാന റെവാരി ജില്ലയിലെ അമിത് കുമാറിര്‍ (28) സുഹൃത്ത് തരുൺ എന്ന ജോണി (29 )എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. ഖലീൽപൂർ ഗിലാവാസിലെ അണക്കെട്ടിന് സമീപം കഴുത്തിൽ മുറിവേറ്റ നിലയിലാണ് ആൺകുട്ടിയെ കണ്ടെത്തിയത്. ആളൊഴിഞ്ഞ അണക്കെട്ടിന് സമീപത്തേക്ക് ആണ്‍കുട്ടിയെ എത്തിച്ചശേഷമാണ് മയക്കുമരുന്ന് നല്‍കിയത്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയപ്പോഴാണ് യുവാവിലേക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. ഭാര്യയുമായി അടുപ്പമുള്ളതിനാലാണ് കൊലപ്പെടുത്തിയത്. കയറുകൊണ്ട് കഴുത്തുഞെരിച്ചാണ് കൊന്നത് എന്നാണ് അമിത് പോലീസിന് മൊഴി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top