പാലക്കാട്: കോണ്‍ഗ്രസില്‍ നിന്നും വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്.
പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിന് പറഞ്ഞു. സ്വന്തം ആള് സ്ഥാനാര്‍ത്ഥിയാകണമെന്ന ചിലരുടെ നിര്‍ബന്ധങ്ങളെ വകവെച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് തനിക്ക് കൃത്യമായി മനസിലായെന്നും സരിന് കൂട്ടിച്ചേര്‍ത്തു. യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു