കൊച്ചി: മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി, അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കും. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെതിരെ നല്കിയ ഹർജിയാണ് മാറ്റിയത് . എതിർ കക്ഷികളുടെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാനായിട്ടാണ് ഹർജി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.
കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിങ്ങ് നിയമപരമല്ലെന്നും മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നുമാവശ്യപ്പെട്ടാണ് മകൾ ആശ കോടതിയെ സമീപിച്ചത്.