Kerala

അല്ലപ്പാറ കുടിവെള്ള പദ്ധതി:കുടിശിക വരുത്തിയവർ കുടിശിക തീർത്ത് അടച്ചാൽ പദ്ധതി മുടക്കം കൂടാതെ പ്രവർത്തിക്കും :വാർഡ് മെമ്പർ ആനിയമ്മ

പാലാ :കരൂർ പഞ്ചായത്തിലെ അല്ലപ്പാറ കുടിവെള്ള പദ്ധതിയിൽ കുടിശിക വരുത്തിയവർ കുടിശിക തീർത്ത് അടച്ചാൽ പദ്ധതി മുടക്കം കൂടാതെ പ്രവർത്തിക്കുമെന്ന്  വാർഡ് മെമ്പർ ആനിയമ്മ കോട്ടയം മീഡിയയോട് പറഞ്ഞു.അലപ്പാറ കുടിവെള്ള പദ്ധതിയിൽ കുടി വെള്ളം ലഭ്യമല്ലാതാവുകയും ;ജനങ്ങൾ പരാതിയുമായി വന്നത് കോട്ടയം മീഡിയാ വാർത്ത ആക്കുകയും ചെയ്തത് ഏറെ ചർച്ചയായിരുന്നു.

ഈ കുടിവെള്ള പദ്ധതിക്കായി തുടക്കം മുതൽ കഷ്ടപ്പെട്ട ആളാണ് ഞാൻ.അത് നല്ല രീതിയിൽ പ്രവർത്തിക്കുവാൻ ജനങ്ങളും സഹകരിക്കേണ്ടതുണ്ട്.മാസം നൂറു രൂപാ അടയ്ക്കുവാനുള്ളത് അടയ്ക്കാതെ പഞ്ചായത്ത് മെമ്പറെ കുറ്റപ്പെടുത്തുന്നവർ ഒന്നോർക്കണം കഴിഞ്ഞ വേനൽ കാലത്ത് കുടിവെള്ളം പുറത്ത് നിന്നും ടാങ്കറിൽ എത്തിച്ച് ഈ കിണറ്റിൽ അടിച്ചു കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുവാൻ ഞാനും പഞ്ചായത്ത് കമ്മിറ്റിയും അക്ഷീണ ശ്രമങ്ങൾ നടത്തിയിരുന്നു.അന്ന് പൂവേലിക്കരുടെ കെട്ടിൽ കൂടി ടാങ്കർ കടന്നു പോകുമ്പോൾ താൻ തന്നെ അവിടെ ചെന്ന് നിൽക്കുമായിരുന്നെന്ന് ആനിയമ്മ പറഞ്ഞു.പ്രായമായ അസുഖ ബാധിതർ അയല്പക്കത്തുള്ളതിനാൽ അവരെ അലോസരപ്പെടുത്താതിരിക്കുവാനും താൻ ശ്രമിച്ചിട്ടുണ്ട് .

ഏതാനും മാസം മുൻപ് കരൂർ പഞ്ചായത്ത് പ്രസിഡണ്ട് ;വൈസ് പ്രസിഡണ്ട് ;ലാലിച്ചൻ ജോര്ജും താനും വെള്ളകുടിശ്ശിഖ പിരിച്ചെടുക്കുന്നയാളുമായുള്ള സംസാരത്തിൽ കുടിശിഖ പിരിച്ച് കുടിവെള്ള പദ്ധതി സുഗമമാക്കുവാൻ തീരുമാനിച്ചിരുന്നു.എന്നിട്ടും 800 മുതൽ 1200 വരെ കുടിശിഖ വരുത്തിയിട്ടുള്ളവർ ആ പണം അടയ്ക്കാതിരുന്നതാണ് ഇപ്പോളത്തെ പ്രശ്നത്തിന് കാരണമായിട്ടുള്ളത്.ഒരു തവണ മോട്ടോർ കത്തി പോയപ്പോൾ താൻ മുൻകൈ എടുത്താണ് അത് നന്നാക്കുകയും 8850 രൂപാ കൈയ്യിൽ നിന്നും മുടക്കി അത് ഫിറ്റ് ചെയ്യുകയും ചെയ്തത് .ആ തുക കിട്ടിയാൽ കിട്ടി എന്നെ പറയേണ്ടൂ എന്നും ആനിയമ്മ കൂട്ടിച്ചേർത്തു.ഇപ്പോൾ വൈദ്യുതി ചാർജ് കുടിശിഖ വന്നപ്പോഴും 5000 ൽപരം രൂപാ പിരിഞ്ഞു കിട്ടിയതൊഴിച്ചാൽ ബാക്കി ഏഴായിരത്തില്പരം രൂപാ തന്റെ കൈയ്യിൽ നിന്നുമാണ് മുടക്കിയത് .എന്നിട്ടും ചില കേന്ദ്രങ്ങൾ തന്നെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമാണ് . ഗുണഭോക്തൃ സമിതി ശക്തമാകുമ്പോൾ അതിനു വാർഡ് മെമ്പർ എന്ന നിലയിലുള്ള സഹായങ്ങൾ തന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും ആനിയമ്മ പറഞ്ഞു.

ഈ പദ്ധതിയിലെ 15 ശതമാനം പേർ കൃത്യമായി പണം അടയ്ക്കുന്നവരാണ് ബാക്കിയുള്ളവർ പണം അടച്ചെങ്കിൽ മാത്രമേ കുടിവെള്ള പദ്ധതി മുന്നോട്ടു പോവുകയുള്ളൂവെന്നും സ്ഥലം മെമ്പർ ആനിയമ്മ കോട്ടയം മീഡിയയോട് പറഞ്ഞു.ഇവിടെ ടോറസ് ലോറിയിൽ മണ്ണെടുത്തതിനും എന്നെ ചില കേന്ദ്രങ്ങൾ കുറ്റപ്പെടുത്തി.മണ്ണെടുത്തത്  എന്റെ വാർഡിൽ പോലുമല്ല .ഉന്നത സ്വാധീനമുള്ളവർ മണ്ണ് കൊണ്ടുപോവുമ്പോൾ അതിനു തന്നെ പഴിക്കുന്നത് നിർഭാഗ്യകരമാണെന്നും  ആനിയമ്മ പറഞ്ഞു.സാധുക്കൾക്ക് വിതരണം ചെയ്യുന്ന കട്ടിൽ ഈ വര്ഷം ഒൻപതെണ്ണമാണ് എന്റെ വാർഡിൽ വിതരണം നടത്തിയത് .അത് പോലെ വീട് മെയിന്റൻസിനും ;വീട് പണിയുന്നതിനും പണം ലഭ്യമാക്കിയിട്ടുണ്ട് .അങ്ങനെ ചെയ്തിട്ടില്ലായെന്നു ആർക്കും നിഷേധിക്കാൻ ആവില്ല .റിക്കാർഡ് വേഗത്തിൽ വീട്ടുകരം  പിരിച്ചു നൽകിയ വാർഡാണ്‌ എന്റേതെന്നും ആനിയമ്മ കോട്ടയം മീഡിയയോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top